മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു. വൻ ജനാവലിയോടെയാണ് അൻവർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിക്കാൻ മണിക്കൂറുകൾക്ക് മുൻപേയാണ് പുതിയ മുന്നണി അൻവർ പ്രഖ്യാപിച്ചത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ (ജെപിപി) ഭാഗമായാണ് അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയും പിവി അൻവറിനെ പിന്തുണക്കും.






