ന്യൂഡൽഹി: അങ്കമാലി – ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ തീരുമാനമായെന്ന് മന്ത്രി വി.അബ്‌ദുറഹ്‌മാൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ജൂലൈയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്നും അബ്‌ദുറഹ്‌മാൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം കേരളത്തിലെത്തും.
സിൽവർലൈന് ബദലായി ഇ.ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ കത്തും റെയിൽവേമന്ത്രാലയം പരിശോധിക്കും. ശ്രീധരൻ ഡൽഹിയിലെത്തി റെയിൽവേമന്ത്രിയെ കാണും. കൂടിക്കാഴ്‌ചയ്ക്കു ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ. ശ്രീധരൻ പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചത്. . അതേസമയം, കൂടിക്കാഴ്ചയിൽ സിൽവർലൈൻ ചർച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു.






