ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് മറ്റൊരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്.
Content: Two dead during RCB victory rally






