സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചേർത്തുനിർത്താം പ്രകൃതിയെ; ഇന്ന് ലോക പരിസ്ഥിതി ദിനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന സന്ദേശവുമായാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദക്ഷിണ കൊറിയയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ആതിഥേയത്വം വഹിക്കുന്നത്. കടുത്തവേനൽ, കൊടുംവരൾച്ച, കാട്ടുതീ, പ്രളയം, മണ്ണിടിച്ചൽ തുടങ്ങി പാരിസ്ഥിതികാഘാതങ്ങൾ മുമ്പെങ്ങുമില്ലാത്തവിധമാണ് ഇന്ന് രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നത്.എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ എല്ലാ രാജ്യങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ ദിവസം നിരവധി പ്രവർത്തങ്ങൾ നടത്താറുണ്ട്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുയാണ്. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

Tags :

Recent News

Advertisement