ഛത്തീസ്ഘട്ട് : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 40 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ നേതാവ് കൊല്ലപ്പെട്ടു. നാഷണൽ പാർക്ക് പ്രദേശത്ത് നടന്ന ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും വനമേഖലയിൽ ഏകോപിതമായ നടത്തിയ തിരച്ചിലിലാണ് ഓപ്പറേഷൻ നടന്നത്. ഓപ്പറേഷനിടെയാണ് പിടികിട്ടാപ്പുള്ളികളായ നക്സൽ നേതാക്കളിലൊരാളായ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ വെടിയേറ്റ് മരിച്ചത്. ഇയാളുടെ തലയ്ക്ക് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.മെയ് മാസത്തിൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബസവരാജു എന്നറിയപ്പെടുന്ന നമ്പാല കേശവ് റാവു കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സുധാകറിന്റെ മരണം .
നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ ജനറൽ സെക്രട്ടറിയായ നമ്പാല കേശവ് റാവു 1970 കളുടെ അവസാനം മുതൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കൂടാതെ 1.5 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഇയാൾ , ഒന്നിലധികം സംസ്ഥാനങ്ങളിലായി സുരക്ഷാ സേനയ്‌ക്കെതിരായ നിരവധി മാരക ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്തിയിരുന്നയാളാണ്. അതേസമയം ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ തിങ്കളാഴ്ച 16 നക്സലൈറ്റുകൾ കീഴടങ്ങി, ഇതിൽ ആറ് പേർ 25 ലക്ഷം രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.






