Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തല്ലിക്കൊന്ന് കാട്ടിലെറിയും; സാന്ദ്രാ തോമസിനെ കൊല്ലുമെന്ന് ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്.

ആദ്യം റെനി ജോശപ് നേരിട്ട് വിളിച്ചി ഭീഷണിപ്പെടുത്തി എന്ന് സാന്ദ്രാ തോമസ് പിന്നീട് പ്രതികരിച്ചു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. ആദ്യം കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസെടുത്തെങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. ഫെഫ്‍ക ജനറല്‍ സെക്രട്ടറിയുടെ സ്വാധീനമാകും അതിനു കാരണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി എന്തുകൊണ്ട് ഇതിനോട് പ്രതികരിച്ചില്ല, ഡിജിപിക്കും വിജിലൻസിനും പരാതി നല്‍കും. കോടതിയിലാണ് ഇനി വിശ്വാസമെന്നും നടിയും സിനിമ നിര്‍മാതാവുമായ സാന്ദ്രാ തോമസ് പ്രതികരിച്ചു. അതിനിടെ പ്രൊഡക്ഷൻ കണ്‍‌ട്രോളുടെ ഭീഷണി സന്ദേശം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്. കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയുമെന്നതടക്കം രൂക്ഷമായ ഭീഷണിയാണ് റെനി നടത്തിയിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Advertisement
WhiteswanTV Footer