അബുദാബി: സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകളാണ് എഴുതിത്തളളിയത്.
ആകെ 139 മില്യന്‍ ദിര്‍ഹത്തിന്‍റെ കടമാണ് എഴുതിത്തള്ളുക, ഇന്ത്യൽ രുപയിൽ ഏകദേശം 324 കോടി രൂപ വരും. ഡിഫോൾട്ട് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് മുഖേനയാണ് ഇളവുകൾ.ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴിൽ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിർഹവും എഴുതിത്തള്ളും.






