ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ. സംസ്ഥാനത്തെയും സംഘാടകരെയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ർണാടക ക്രിക്കറ്റ് ബോഡി എത്തിയത്. ചടങ്ങ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഗേറ്റിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ പങ്കില്ലെന്നും കെഎസ്‌സിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
“പരിപാടി നടത്താനുള്ള തീരുമാനം സർക്കാരാണ് എടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിലല്ല, വിധാൻ സൗധയിലാണ് ഇത് നടത്തിയത്,” സ്റ്റേഡിയവുമായുള്ള തങ്ങളുടെ ഇടപെടൽ വേദി വാടകയ്‌ക്കെടുക്കുന്നതിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ കൂട്ടിച്ചേർത്തു. “ കൂടാതെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി , കാബിനറ്റ് മന്ത്രിമാർ , മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ സർക്കാർ തന്നെയാണ് ആഘോഷത്തിന് സൗകര്യമൊരുക്കിയതെന്നും ക്രിക്കറ്റ് ബോഡി കൂട്ടിച്ചേർത്തു. അതേസമയം കേസിൽ കർണാടക ഹൈകോടതി സ്വമേധയാ കേസ് ഫയൽ ചെയ്തുവരികയാണ്.






