ഒരു സാഹിത്യ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എഴുത്തുകാരനായ പ്രിയ മോഹൻദാസ് ചേട്ടനോട് “നീ കൂട്ടിയ കൂടുപോലെ ഇനി എന്നിൽ മറ്റാർക്കും കൂടൊരുക്കാൻ കഴിയില്ല’. എന്ന് മുഖവാക്യം fb യിൽ എഴുതിവെച്ച മോഹൻദാസ് ചേട്ടന്റെ മനസ്സ് പ്രണയത്തിന്റെ പൂനിലാവ് ഒഴുകുന്ന മനസ്സാണെന്നു തിരിച്ചറിയാൻ എനിക്ക് എന്നേ കഴിഞ്ഞിരുന്നു. പുതുതായി പരിചയപ്പെടുന്ന പലരും എന്നോട് ഞാനൊരു എഴുത്തുകാരനാണെന്നു പറഞ്ഞു പരിചയപ്പെടുമ്പോൾ ഞാൻ മനസ്സിൽ നെറ്റി ചുളിക്കാറുണ്ട്.
ഒരിക്കൽ വിഖ്യാത നടൻ മെർലിൻ ബ്രാണ്ടൊയോട് ഒരാൾ ചോദിച്ചു. അങ്ങ് ലോകോത്തരനടൻ ആണെന്ന് എല്ലാവരും പറയുന്നു.? അങ്ങയുടെ അഭിപ്രായം കേൾക്കട്ടെ!ബ്രാണ്ടോ പറഞ്ഞു.” വിഖ്യാത നടൻ ഞാനല്ല. ഒളിവർ ലാറൻസാണ്. ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ല. ലോകത്തിൽ ഒരുപാടു കവികളെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ റംറാണ്ടിന്റെ കവിതകൾ നിങ്ങൾ വായിച്ചു നോക്കു. അല്ലെങ്കിൽ ആൽബട്ടറോസ് പക്ഷിയുടെ കഥ പറയുന്ന കവിത നിങ്ങൾ വായിക്കു. അതാണ് കവിത.”
ബ്രാണ്ടോ പറഞ്ഞതിന് ഒരർത്ഥമെയുള്ളൂ. അതു നമ്മുടെ മലയാളത്തിലും പഴ. മൊഴിയായുണ്ട്.”മിന്നുന്നതെല്ലാം പൊന്നല്ല”. എല്ലാ എഴുത്തും എഴുത്തല്ല.!എഴുതുന്നവരും എഴുത്തുകാരും ഒരുപാടുണ്ട്, പക്ഷെ അതൊന്നും സാഹിത്യമാകില്ല എന്നാണ് വയ്പ്. എഴുത്തുകാരന്റെ വികാരവും അനുഭൂതിയും അനുവാചകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞാൽ അതാകും സാഹിത്യം.
ഞാൻ മോഹൻദാസ് ചേട്ടന്റെ പ്രണയത്തെപ്പറ്റിയുള്ള narrative വായിച്ചു. അതു വായിച്ചപ്പോൾ എന്റെ മനസ്സിലും ഗതകാലവും പ്രണയവും മനുഷ്യ ജീവിതത്തിന്റെ ഗതിയും ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മനുഷ്യൻ അനുഭവിക്കുന്ന പ്രണയ വിഹ്വലതകളും ഒരു നിമിഷം ഓർത്തു പോയി.ആ ഒരു നിമിഷം സന്നിവേശിപ്പിക്കാൻ ചേട്ടൻ വിജയിച്ചു. അതുകൊണ്ടാണല്ലോ ഞാൻ ഈ കുറിപ്പ് എഴുതുന്നത് .
ചേട്ടന്റെ ഈ എഴുത്തു ഒരു സാഹിത്യമാണെന്ന് ഞാൻ പറയില്ല. കാരണം ഞാനും എഴുതാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ചെറുകഥകൾ എഴുതുന്ന ഒരു കാലം ഉണ്ടായിരുന്നു. സാഹിത്യത്തെപ്പറ്റി ഒരുപാട് പഠിച്ചു. അതിന്റെ മാനദണ്ഡം വെച്ചു പറയുന്നു എന്നേയുള്ളു. അങ്ങയെ ചെറുതാക്കി കാണുകയല്ല കുംകുമത്തിൽ എന്റെ ആദ്യത്തെ ചെറുകഥ. പിന്നീട് മാതൃഭൂമിയിൽ നാലെണ്ണം. എഴുത്തിന്റെ വഴിയിൽ തിരിയാൻ സംഘികൾക്ക് ഭാഗ്യമില്ലല്ലോ പരമേശ്വർജി പറഞ്ഞ പോലെ ഞങ്ങളൊക്കെ കാവ്യദേവതയേ മാറ്റി നിർത്തി രാഷ്ട്ര ദേവത യെ സ്വീകരിച്ചവരാണല്ലോ. അതുകൊണ്ടാണ് നമ്മൾ ഗവേഷണ കേന്ദ്രം രൂപീകരിക്കുമ്പോഴും ഞാൻ പറഞ്ഞത് എന്നെ ചെയർമാൻ ആക്കേണ്ട, എന്നേ ഇനിയെങ്കിലും എന്റെ വഴിക്കു വിടു എന്ന്.
ഇനി പ്രണയത്തെപ്പറ്റി പറയാം. എന്റെ അഭിപ്രായം “പ്രണയവും പ്രേതവും യുക്തമായ ശരീരങ്ങളിലെ പ്രവേശിക്കു “. ഇതൊരു കെമിസ്ട്രിയാണ്. ബാല്യത്തിൽ ഏതോ ഒരു പെൺകുട്ടിയോട് പ്രേമം താന്നുന്നു. അതു പ്രണയം ആയിരിക്കില്ല. പ്രേമവും പ്രണയവും സ്നേഹവും തമ്മിൽ വലിയ അന്തരമുണ്ട്. ഇതൊന്നും അറിയാതെയുള്ളവരാണ് ഈ ലോകത്തിൽ കുടുതലും പ്രണയത്തെപ്പറ്റി ചർച്ച ചെയ്യുന്നത്. രാധക്കു കൃഷ്ണനോട് പ്രേമമാണ്. വാസവ ദത്തക്കു ഉപഗുപ്തനോട് തോന്നുന്നത് പ്രണയമാണ്. രാമകൃഷ്ണ പരമഹoസരും മാതാജിയും തമ്മിലുണ്ടായിരുന്നത് സ്നേഹമാണ്.
നമ്മുടെ പലരുടെയും ഉള്ളിലുള്ളത് കളിപ്പാട്ടങ്ങളോട് കുട്ടിക്കുള്ള ആകർഷണമാണ്. പുതിയത് കിട്ടുമ്പോൾ പഴയതു വലിച്ചെറിയും.എന്നാൽ പ്രേതo യുക്തമായ ശരീരത്തിൽ പ്രവേശിച്ച പോലെ യുക്തമായ മനസ്സിൽ പ്രവേശിച്ച പ്രണയത്തിനോ പ്രേമത്തിനോ മരണമില്ല. അങ്ങനെ മരണമില്ലാത്ത ഒരു പ്രണയം എല്ലാ മനുഷ്യരുടെയും മനസ്സിൽ കാണും. രൂപ ഭാവങ്ങൾക്ക് വ്യത്യാസം ഉണ്ടെന്നു മാത്രമേ ഉള്ളു. അതിനെ ഏകാന്തതയിൽ താലോലിച്ചു ജീവിക്കുന്നതും ഒരു സുഖമാണ്. ഓർമകളും ഒരു വിധത്തിൽ ജീവിതമാണ് എന്നത് സത്യം. ആശംസകൾ.






