ടൊറന്റോ : ടൊറന്റോയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ നഗര മധ്യത്തിലുള്ള ലേക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വേദാത്മാന്‍ പൊതുവാളിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് വേദാത്മാന്‍. ജൂണ്‍ 1 ഞായറാഴ്ചയാണ് വേദാത്മാനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.



