Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ പശ്ചിമ ബംഗാൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ-അർബൻ പ്രകാരം ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പശ്ചിമ ബംഗാൾ . ദിവസേനയുള്ള മാലിന്യത്തിന്റെ എട്ട് ശതമാനം മാത്രമാണ് പശ്ചിമബംഗാൾ സംസ്ക്കരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പുരോഗതി രണ്ട് ശതമാനം കുറഞ്ഞു.എസ്‌ബി‌എം-യു ഡാഷ്‌ബോർഡിൽ ലഭ്യമായ ഡാറ്റ പ്രകാരം, നാഗാലാൻഡിലെയും മിസോറാമിലെയും ഖരമാലിന്യ സംസ്കരണം ഇപ്പോഴും മന്ദഗതിയിലാണ് .

നാഗാലാൻഡിന്റെ ദൈനംദിന മാലിന്യത്തിന്റെ ഒരു ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ, എന്നാൽ മിസോറാമിൽ ഖരമാലിന്യ സംസ്കരണം തന്നെ നടപ്പാക്കാത്ത സ്ഥിതിയാണ്. പശ്ചിമ ബംഗാളിൽ പ്രതിദിനം 7,875.55 ടൺ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും 588.65 ടിഡിപി മാത്രമേ സംസ്‌കരിക്കുന്നുള്ളൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അരുണാചൽ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും മാലിന്യ സംസ്കരണ നിരക്ക് മോശമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അരുണാചൽ പ്രദേശ് പ്രതിദിനം 177.78 ടൺ ഉത്പാദിപ്പിക്കുകയും അതിന്റെ 22 ശതമാനം മാത്രമേ സംസ്കരിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ്.

Greeshma Celine Benny

Advertisement
WhiteswanTV Footer