റിയാദ്: ജി-7 ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് ക്ഷണം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ക്ഷണിച്ചത്. കാനഡയിലെ കനാനാസ്‌കിസിലാണ് ഉച്ചക്കോടി നടക്കുക. ഈ മാസം 15 മുതല്‍ 17 വരെയാണ് ഉച്ചകോടി നടക്കുന്നത്.
മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ശക്തമാകുന്ന ഭൗമരാഷ്ട്രീയ നയതന്ത്രത്തിൽ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് കിരീടാവകാശിയെ ക്ഷണിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, പശ്ചിമ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ഗ്രൂപ്പ് സെവൻ രാജ്യങ്ങൾ.






