സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു വർഷം മുമ്പ് വിവാഹം; യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആര്യനാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയനഗര്‍ വീട്ടുനമ്പര്‍ 9-ല്‍ അപര്‍ണ(24)യെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലുള്ളവർ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് അപര്‍ണയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒരുവര്‍ഷം മുന്‍പായിരുന്നു അപര്‍ണയുടെ വിവാഹം. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലിചെയ്യുകയാണ്. കുര്യാത്തി സ്വദേശി ശശിധരന്‍നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ. സഹോദരി: അശ്വതി. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Content: Married a year ago; Woman found dead in bedroom

Tags :

Recent News

Advertisement