കൊച്ചി: ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തജനങ്ങളോട് ജീവനക്കാർ ക്ഷോഭിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഭക്തരും ജീവനക്കാരും പരസ്പരം മര്യാദ പാലിക്കണം. ദർശനത്തിനായുള്ള ക്യൂ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. എന്നാൽ ദർശനത്തിനെത്തുന്ന ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം അതിരുവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.


