മലപ്പുറം: കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിൻഹ.
ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






