സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭിന്നശേഷി ലോട്ടറി കച്ചവടക്കാര്‍ക്ക് 5000 രൂപ സഹായം: മന്ത്രി ഡോ. ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്കുള്ള ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ആഭിമുഖ്യത്തില്‍ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് ഇവര്‍ക്ക് നല്‍കുന്നത് – മന്ത്രി അറിയിച്ചു.

നാല്‍പ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. 2025ല്‍ ലോട്ടറി ഏജന്‍സി ഉള്ളവരായിരിക്കണം അപേക്ഷകര്‍. www.hpwc.kerala.gov.in വെബ്‌സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.

വിശദവിവരങ്ങള്‍ www.hpwc.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോണ്‍ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.