തൃശൂർ: സി പി എം നേതാവ് എം സ്വരാജിൻ്റെ ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്.
പുക്കൾ കൊണ്ട് ലോകത്തിൻ്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും ഒക്കെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘പൂക്കളുടെ പുസ്തകം’. എം സ്വരാജ് തൻ്റെ യാത്രകളിൽ കുത്തി കുറിച്ച അക്ഷരങ്ങളും അനുഭവങ്ങളുമാണ് പുസ്കത്തിലൂടെ ലോകത്തോട് പറഞ്ഞിരിക്കുന്നത്. സ്വപ്നങ്ങളും പ്രതീക്ഷയും വേദനയും നിരാശയും പ്രണയവും വിപ്ലവവുമെല്ലാം അതിമനോഹരമായാണ് സ്വരാജ് പുസ്തക്കത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.



