മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ കഴിഞ്ഞദിവസം കയറിയ വെള്ളത്തിന്റെ അളവ് കുറയുന്നു. മഴയ്ക്ക് കുറവുണ്ടായതാണ് വെള്ളത്തിൻറെ അളവ് കുറയാൻ കാരണം. ഇലാഹിയ കോളനി, ആനിക്കകുടി കോളനി, കാളച്ചന്ത എന്നിവിടങ്ങളിലെ ആളുകളെ വിവിധ ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.
മൂവാറ്റുപുഴയിൽ അൻപതോളം വീടുകളിലാണ് ഇന്നലെ വെള്ളം കയറിയത്. സർക്കാർ സംവിധാനങ്ങളെല്ലാം ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചു വരുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ ക്യാമ്പുകളിലും എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മഴയുടെ അളവ് കുറഞ്ഞാൽ വലിയതോതിൽ വെള്ളത്തിൻറെ അളവ് കുറയുകയും, വീടുകളിൽ നിന്നും വെള്ളം ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും.
Content: Water level in Muvattupuzha River has decreased; concerns are allayed






