കൊല്ലം: ചിതറയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്. ചിതറ എന്‍ആര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് തൊണ്ടയില്‍ കുടുങ്ങി മുറിഞ്ഞ് കിളിത്തട്ട് സ്വദേശി ആശുപത്രിയില്‍ ചികിത്സ തേടി.
ചിതറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സൂരജിനാണ് അപകടം പറ്റിയത്. തുടര്‍ന്ന് ഇയാളെ പടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നല്‍കി.
നാല് ബിരിയാണി പാഴ്സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തില്‍ കട്ടിയായി തടഞ്ഞപ്പോള്‍ എല്ല് ആണെന്ന് കരുതി എന്നാല്‍ ചില്ല് വായില്‍ നിന്ന് പൊട്ടിയപ്പോള്‍ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു.തുടര്‍ന്ന് ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവാവ് പറഞ്ഞു.അധികാരികള്‍ കൃത്യമായി പരിശോധന നടത്താത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.




