യൂറോപ്പ്: കൊടും ചൂടില്‍ വലഞ്ഞ് യുറോപ്പ്. താപനില ഉയര്‍ന്നതോടെ പല രാജ്യങ്ങളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മിതമായ ചൂട് ആസ്വദിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിപ്പോള്‍ വേനല്‍ക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ താപനില വർധിക്കുകയാണ്. ഭൂഖണ്ഡമാകെ ആഞ്ഞടിക്കുന്ന ഉഷ്ണ തരംഗമാണ് ചൂട് വര്‍ധിക്കാന്‍ കാരണം.
സ്പെയിനിലും പോര്‍ച്ചുഗലിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 46 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഫ്രാന്‍സില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൂടില്‍ നിന്നും രക്ഷ നേടാന്‍ കടല്‍തീരങ്ങളേയും സ്വമ്മിങ് പൂളുകളേയും ആശ്രയിക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു. തുര്‍ക്കിയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമായില്ല.




