കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. കെട്ടിടം പൊളിഞ്ഞതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. പിന്നാലെ ബിന്ദു തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടാകുന്നത്. ഒന്നരമണിക്കൂറോളം ബിന്ദു കെട്ടിടത്തിനുള്ളിൽ കുടങ്ങികിടന്നു.
ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയാണ്. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍.






