Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യവകുപ്പിന് തുടർച്ചയായി ഒന്നിലേറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. സംഭവം നടന്നപ്പോൾ ഉടൻ തന്നെ രണ്ടു മന്ത്രിമാർ വന്ന് ഒന്നും ഉണ്ടായിട്ടില്ലായെന്ന് ഡിക്ലയർ ചെയ്യുകയാണ് ചെയ്തത്. അതിന് ശേഷം തിരച്ചിലുകൾ മന്ദഗതിയിൽ ആയിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം ജില്ലയിൽ ഉണ്ടായിട്ടും ഒരു മനുഷ്യജീവൻ നഷ്ടമായി. രണ്ടു മണിക്കൂറും ഒരു ജീവനും നഷ്ടമായതിനു ശേഷമാണ് തെരച്ചിൽ നടപടികൾ ആരംഭിച്ചതെന്നും രാഹുൽ വിമർശിച്ചു. മാത്രമല്ല തികഞ്ഞ പരാജയമായ ആരോഗ്യമന്ത്രി വീണ ജോർജ് രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

Content: Rahul Mamkoottathil says he will continue the strike until the Health Minister resigns

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix