Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി കെ കെ ഷൈലജയുടെ വരവാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍ രംഗത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്നു ഡോക്ടർ സരിത. നിപ്പ, കോവിഡ് രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ കെ കെ ശൈലജയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുതിർന്ന ഡോക്ടറാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ജീവൻ്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്ന നിശ്ചയദാർഢ്യം നൽകിയ ഊർജം ചെറുതൊന്നുമല്ല, എന്ന് കെ കെ ശൈലജയുടെ കാലത്തെ പ്രവർത്തനത്തെക്കുറിച്ച് ഡോ.സരിത എഴുതുന്നത്. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് കേട്ടപ്പോൾ ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി പോയതാണ്, എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നതും.

കോട്ടയം മെഡിക്കൽ കോളജിൻ്റെ പഴയ കെട്ടിടം ഇടിഞ്ഞ് വീണയുടൻ സ്ഥലത്തെത്തിയ വീണ ജോർജ് അടക്കം മന്ത്രിമാർ കെട്ടിടം ഉപയോഗശൂന്യമാണെന്നും അതിൽ ആരുമില്ലെന്നും ഉറപ്പിച്ച് പറഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് ബിന്ദു എന്ന സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിലവിലെ ആരോഗ്യമന്ത്രിയുടെ ക്രൈസിസ് മാനേജ്മെന്റ് പാളിയെന്ന് ഡോ.സരിത ചൂണ്ടിക്കാട്ടുന്നത്. സരിതയുടെ സാമൂഹ്യ മാധ്യമ ക്കുറിപ്പ് കെ കെ ശൈലജയുടെ അറിവോടെ ആണെന്നതോ അല്ലെന്നതോ അവിടെ നിൽക്കട്ടെ. ഏതായാലും കേരളത്തിന്റെ ആരോഗ്യമന്ത്രി സ്ഥാനത്ത് കരുത്തുള്ള ഒരാളെ ജനങ്ങൾ പ്രതീക്ഷിക്കുന്നു എന്നതാണ് വാസ്തവം.

കെ കെ ശൈലജ അത്രമേൽ കരുത്തുള്ള ഒരു വനിതയായിരുന്നു. കെ കെ ശൈലജയുടെ നേതൃപാടവം തന്നെയായിരുന്നു രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയത്. ഒന്നാം പിണറായി സർക്കാരിന്റെ ഐക്കൺ പോലും കെ കെ ശൈലജ എന്ന ആരോഗ്യ മന്ത്രിയായിരുന്നു. പ്രതിപക്ഷം പല ആക്ഷേപങ്ങൾ ഉന്നയിച്ചപ്പോഴും തളരാതെ തകരാതെ സധൈര്യം മുന്നോട്ട് കെ കെ ശൈലജ കുതിക്കുകയായിരുന്നു. ആ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് ജനാധിപത്യ കേരളം വളരെ വലിയ അംഗീകാരങ്ങൾ അവർക്ക് നൽകുകയും ചെയ്തിരുന്നു.

2021ൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ ജയിച്ചുകയറിയത്. ഒരുപക്ഷേ കേരള നിയമസഭയിലേക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചു വരുന്ന എംഎൽഎയും കെ കെ ശൈലജ ആയിരിക്കും. 1996ലാണ് കെകെ ശൈലജ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് മത്സരിച്ച കെകെ ശൈലജ വിജയിച്ചു. പിന്നീട് 2006ൽ പേരാവൂർ മണ്ഡലത്തിൽനിന്നും വിജയിച്ചു. മണ്ഡല പുനർനിർണയത്തിനുശേഷം 2011ൽ പേരാവൂരിൽനിന്ന് മത്സരിച്ച കെകെ ശൈലജയ്ക്ക് വിജയിക്കാനായില്ല.

2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ മത്സരിച്ച കെകെ ശൈലജ 12,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ ആരോഗ്യ – സമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. 2021ൽ മട്ടന്നൂരിൽ നിന്നാണ് കെകെ ശൈലജ ജനവിധി തേടിയത്. ഈ തെരഞ്ഞെടുപ്പിൽ 60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ ജയിച്ചുകയറിയത്. ആരോഗ്യമന്ത്രിയായിരിക്കെ നിപ വൈറസ്, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കെകെ ശൈലജ നടത്തിയ ഇടപെടലുകൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തെ ഭീതിയുടെ നിഴലിലാക്കിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലം സംവിധായകൻ ആഷിക് അബു സിനിമയാക്കിയപ്പോൾ കെകെ ശൈലജയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി രേവതി ആയിരുന്നു. പിന്നീട് ഉണ്ടായ കൊവിഡ് 19 വ്യാപാനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി കെകെ ശൈലജ നടത്തിയ ഇടപെടലുകളും രാജ്യാന്തര ശ്രദ്ധ നേടി.

2020 ജൂൺ 23ന്‌ ഐക്യരാഷ്ട്രസഭയുടെ ആദരവ് ശൈലജയ്ക്ക് ലഭിച്ചു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനത്തിലെ സ്പീക്കറായും ക്ഷണം ലഭിച്ചു. രാജ്യാന്തര മാധ്യമമായ ഗാർഡിയൻ കെ കെ ശൈലജയെ ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഷ്യൻ വനിതാ കൊവിഡ് പോരാളികൾക്കൊപ്പം രാജ്യാന്തര മാധ്യമമായ ബിബിസി ന്യൂസിലും കെകെ ശൈലജ ഇടംപിടിച്ചു. വോഗ്, പ്രോസ്‌പെക്ട് എന്നീ മാസികകളിലും ഇടംനേടി.

2021ലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ‘ഓപ്പൺ സൊസൈറ്റി പ്രൈസ്’ എന്ന ബഹുമതി നേടി. ഈ പുരസ്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തിയായിരുന്നു കെകെ ഷൈലജ. നിലവിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം ഏറ്റെടുത്തത് മുതൽ തന്നെ പ്രശ്നങ്ങൾ ആണ്. ആരോഗ്യമന്ത്രിയുടെ പക്വതക്കുറവ് കാര്യപ്രാപ്തി ഇല്ലായ്മയും സർക്കാരിന് പോലും തലവേദനയായി മാറിയിരിക്കുകയാണ്.

ഇനി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. ഈ സാഹചര്യത്തിൽ ഒരു പരീക്ഷണത്തിന് ഇടതുമുന്നണി തയ്യാറല്ല. ആരോഗ്യവകുപ്പിലെ പ്രശ്നങ്ങളിൽ ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ജനം ഇടതിനെതിരെ തിരിയും. ഈ വസ്തുത തിരിച്ചറിഞ്ഞ് ആരോഗ്യവകുപ്പിൽ സമൂലമായ മാറ്റങ്ങൾക്കാണ് ഇടതുപക്ഷം നേതൃത്വം നൽകാൻ പോകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ആരോഗ്യവകുപ്പ് മന്ത്രിയുടേത് ആയിരിക്കും. അവസാന മാസങ്ങളിൽ കെ കെ ശൈലജ ആരോഗ്യവകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തന്നെ തിരിച്ചു വരുമെന്നാണ് കേൾക്കുന്നത്. കെ കെ ശൈലജ ആരോഗ്യവകുപ്പിന്റെ താക്കോൽ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇപ്പോഴുള്ള സങ്കീർണ്ണതയ്ക്ക് പരിഹാരം ആകുമെന്നും സിപിഎം വിശ്വസിക്കുന്നു.

Content: Now it’s time for KK Shylaja to arrive

Advertisement
WhiteswanTV Footer