Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാദങ്ങള്‍ക്കൊടുവില്‍ ‘സൂത്രവാക്യം’ ട്രെയിലറെത്തി, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറമ്പോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമ്മേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലര്‍ സിനിമയാണ് സൂത്രവാക്യം. പ്രമേയത്തിന്റെ വ്യത്യസ്തതയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.2 മിനിറ്റും 4 സെക്കന്‍ഡ് ഉള്ള ചിത്രത്തിന്റെ ട്രെയിലര്‍ യൂത്തിന്റെ ആവേശമായ ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍,സണ്ണി വെയിന്‍ എന്നീ പ്രമുഖ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.

മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിന്റെ മേന്മയും, കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിന്‍ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായര്‍ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കില്‍ പിന്നോക്കമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് പരിശീലനം നല്‍കുന്ന കേരള പോലീസ് സംരംഭമായ റീകിന്‍ഡ്‌ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി നമ്മുടെ സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഘടകമാണ്. ഒരു ക്രിസ്ത്യന്‍ മിഷനറി നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയുമ്പോള്‍, വിന്‍സി ഷൈന്‍ ടോം ചാക്കോ കൊമ്പോ ആണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.ഷൈന്‍ ടോം ചാക്കോയുടെ പോലീസ് കഥാപാത്രവും വിന്‍സിയുടെ ടീച്ചര്‍ ക്യാറക്ടറും മലയാളികളെ അത്ഭുതപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെക്കുറിച്ച് ട്രെയിലര്‍ സൂചന നല്‍കുമ്പോള്‍, സ്വരം കൂടുതല്‍ ഇരുണ്ടതായി മാറുന്നു. ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ നടക്കുന്നകോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ഉദ്യോഗസ്ഥര്‍ വരെ അധ്യാപകരായി മാറിയത് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഒരു ആദിവാസി ഗ്രാമത്തില്‍ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരന്‍ ആണ്. എഡിറ്റര്‍- നിതീഷ് കെ ടി ആര്‍, സംഗീതം- ജീന്‍ പി ജോണ്‍സണ്‍, പ്രോജക്ട് ഡിസൈനര്‍ – അപ്പുണ്ണി സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡി ഗിരീഷ് റെഡ്ഢി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൗജന്യ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജോബ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ -രാജേഷ് കൃഷ്ണന്‍, വത്രാലങ്കാരം- വിപിന്‍ദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രൂ സൈമണ്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സംഘട്ടനം – ഇര്‍ഫാന്‍ അമീര്‍ അസോസിയേറ്റ് ഡയറക്ടര്‍ – എം ഗംഗന്‍ കുമാര്‍, വിഘ്‌നേഷ് ജയകൃഷ്ണന്‍ , അരുണ്‍ ലാല്‍, പബ്ലിസിറ്റി ഡിസൈന്‍ – ആര്‍ മാധവന്‍, സ്റ്റില്‍സ് – ജാന്‍ ജോസഫ് ജോര്‍ജ്ജ്, ഷോര്‍ട്‌സ് ട്യൂബ് ആഡ്‌സ്.സിന്‍വേഴ്‌സ് വേള്‍ഡ് വൈഡും, സെഞ്ചുറി സിനിമാസ് കേരളയും സംയുക്തമായി ചിത്രം ജൂലൈ 11 ന് വിതരണത്തിനെ ത്തിക്കും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer