കൊല്ലം: കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എക്‌സൈസ് കരുനാഗപ്പള്ളി തൊടിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎയുമായി പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്.
കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതി മുന്‍പും സമാനമായ രീതിയില്‍ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
Content: Massive drug bust in Kollam






