ഹിമാചല്‍ പ്രദേശ്: കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയ്ക്ക് സമീപം പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള 27 കാരനായ സതീഷ് രാജേഷ് ആണ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഉണ്ടായ പൈലറ്റ് സൂരജ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ചയാണ് പ്രശസ്തമായ ഇന്ദ്രു നാഗ് പാരാഗ്ലൈഡിംഗ് സൈറ്റില്‍ അപകടമുണ്ടായത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പാരാഗ്ലൈഡര്‍ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് പതിക്കുകയായിരുന്നു.






