Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊതുവഴിയിലെ നഗ്‌നതാ പ്രദര്‍ശനം; 55 കാരനെ പിടികൂടി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ദീന്‍(55) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് ബാലന്‍ കെ നായര്‍ റോഡിലെ റസ്റ്റോറന്റില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനായെത്തിയ യുവതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ദീന്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. നടക്കാവ് പൊലീസ് എസ്ഐ ലീല വേലായുധന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതിന് മുന്‍പും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി കണ്ടെത്തി.

ലേഡീസ് ഹോസ്റ്റിലിലും മറ്റും അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേശ്വരന്‍, സിപിഒ ധനീഷ്, നസീഹുദ്ദീന്‍, ജിഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷറഫുദ്ദീനെ പിടികൂടിയത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer