എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചാണ് ആർഎൽവി രാമകൃഷ്ണനും പത്തനംതിട്ട സ്വദേശി യു ഉല്ലാസിനുമെതിരെ സത്യഭാമ പരാതി നൽകിയത്.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി. അപകീർത്തികരമെന്ന് ആരോപിക്കുന്നപ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.






