തിരുവനന്തപുരം: ട്യൂഷനു പോകാത്തതിനു 12 വയസ്സുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചൂരല്‍ കൊണ്ട് അടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതി. മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
ഭര്‍ത്താവുമായി പിരിഞ്ഞ് ചെമ്പഴന്തി ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയും അടിച്ചു പരുക്കേല്‍പിക്കുകയും ചെയ്‌തെന്നാണ് പരാതി. നിലത്തു വീണ കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചെന്നും പറയുന്നു. പോത്തന്‍കോടുള്ള സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മര്‍ദനമേറ്റ കുട്ടി.സംഭവത്തിന് ശേഷം അച്ഛന്‍ താമസിക്കുന്ന മങ്ങാട്ടുകോണത്തെ വീട്ടില്‍ എത്തിയാണ് വിവരം പറഞ്ഞത്. ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.






