ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു വീടിന് വിളളൽ. ചുടുവാലത്തൂ൪ സ്വദേശി ജാനകിയുടെ നാലു സെൻ്റ് ഭൂമിയിലെ വീടിൻ്റെ മതിലാണ് ഇടിഞ്ഞത്. വീടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും മണ്ണെടുക്കുന്നതാണ് മതിലിടിയാൻ കാരണമെന്നാണ് പരാതി.
അപകട ഭീഷണി കണക്കിലെടുത്ത് ജാനകിയെയും മകളെയും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചു. നിരവധി തവണ റവന്യൂ അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ലെന്നാണ് ജാനകി പറയുന്നത്.






