വാഗമൺ കണ്ടു മടങ്ങിയ നാലംഗ സംഘത്തിലൊരാൾ കുമ്പങ്കാനം ചാത്തൻപാറ വ്യൂപോയിന്റ് ഭാഗത്ത് കൊക്കയിൽ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് കാൽവഴുതി കൊക്കയിൽ വീണത്. കെഎസ്ഇബി മുൻ ജീവനക്കാരനാണ്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാസേനയും കാഞ്ഞാർ പോലീസും തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിസമയവും ശക്തമായ മഴയും മഞ്ഞുമുള്ള കാലാവസ്ഥയുമുള്ളതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നു. രാത്രി വൈകിയും തെരച്ചിൽ തുടർന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.




