ന്യുയോര്‍ക്ക്: നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് വെടിയേറ്റു. വെടിവെയ്പ്പിന് ശേഷം അക്രമി ജീവനൊടുക്കി. മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസില്‍ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണം ആരംഭിച്ചു.






