സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: വിവാഹ വാഗ്ധാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുയായിരുന്നു.

ഈ മാസം 17 ആയിരുന്നു സംഭവം. ലോഡ്ജിലെത്തി മുറി എടുത്ത ശേഷം യുവതിക്ക് അക്ഷയ് കുടിക്കാൻ ഒരു പാനീയം നൽകി. ഇതോടെ പാതി മയക്കത്തിലായി യുവതിയെ പ്രതി പീഡിപ്പിക്കുയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ യുവതി അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് 27-07-2025 തീയ്യതി രാവിലെ 11.30 മണിയോടെ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസ് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്ത സമയം പ്രതിക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരിയെ അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തു.

ഇതോടെ യുവതി പൊലീസിനെ സീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെയും, യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെയും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലെയും, മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ ഗുരുതുരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസിലെയും അടക്കം അഞ്ച് ക്രമിനൽ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം കെ, ജി.എസ്.സി.പി .ഒ മാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags :

Recent News

Advertisement