ലിസ്ബൺ: പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം.
2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ ടീമിനെ ഇറക്കിയതിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായിരുന്നു.






