ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊങ്കാല’. ചിത്രം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കാന്‍ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാ ക്കെതിരെ സംവിധായകന്‍ എ.ബി.ബിന്നില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. മലയാളം, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘പൊങ്കാല’.ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളി ലായിരുന്നു
എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്,
ദിയാ ക്രിയേഷനും ചേര്‍ന്ന് ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ് 2000 കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോനാ,ബാബു രാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്‌സണ്‍,എഡിറ്റര്‍ അജാസ് പൂക്കാടന്‍.സംഗീതം രഞ്ജിന്‍ രാജ്.കലാസംവിധാനം – കമര്‍ ഇടക്കര,
മേക്കപ്പ് – അഖില്‍ ടി.രാജ്.കോസ്റ്റ്യും ഡിസൈന്‍ സൂര്യാ ശേഖര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
സ്റ്റില്‍സ് ജിജേഷ് വാടി.ഡിസൈനര്‍ ആര്‍ട്ടൊ കോര്‍പ്പസ്.






