Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഓഗസ്റ്റ് മാസത്തില്‍ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്.

അല്‍ ഐനിലെ സ്വീഹാനില്‍ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ല്‍ മെസൈറയില്‍ രേഖപ്പെടുത്തിയ 51.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് താപനില വര്‍ധച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങള്‍.

അതേസമയം വേനലിലെ കൊടുംചൂടിന്റെ റെക്കോര്‍ഡിനൊപ്പം യുഎഇയില്‍ വേനല്‍ മഴയുമെത്തി. വിവിധ ഇടങ്ങളില്‍ ശക്തമായ മഴയും ഒപ്പം ആലിപ്പഴവും പൊഴിഞ്ഞു. ദുബൈയില്‍ ഇത്തവണ വേനല്‍മഴ ഇതുവരെ കാര്യമായി കിട്ടിയിട്ടില്ല. രാജ്യത്തെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന അതേ അല്‍ ഐനിലാണ് ഇപ്പോള്‍ എല്ലാ ദിവസവുമെന്ന പോലെ മഴ പെയ്യുന്നത്. വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. അബുദാബി, ഷാര്‍ജ, അല്‍-ഐന്‍ അങ്ങനെ പലഭാഗത്തും കൊടുംചൂടില്‍ വേനല്‍മഴ കിട്ടിയിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer