തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 2455 വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സാങ്കേതിക തകരാറിനെ തുടർന്നാണ് ചെന്നൈയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം വഴിതിരിച്ചുവിടുകയായിരുന്നു.റഡാർ സംവിധാനത്തിലെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണം. ഇന്ധനം പൂർണ്ണമായി ഉണ്ടായിരുന്നതിനാൽ, ആദ്യഘട്ടത്തിൽ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയും, പിന്നീട് ഇന്ധനം തീർക്കുന്നതിനായി വിമാനം മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറത്തി.
ശേഷം രാത്രി 10:45-ഓടെ ചെന്നൈയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരടക്കം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെ റൺവേയിൽ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയായി. ഇതോടെ ഒഴിവായത് വൻ ദുരന്തം.






