ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാത്താസമ്മേളനം നടത്തും. നാഷണല്‍ മീഡിയ സെന്ററില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാണേഷ്‌കുമാര്‍ ഉള്‍പ്പെടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തില്‍ നാളെ ബീഹാറില്‍ നിന്ന് ‘വോട്ടര്‍ അധികാര്‍ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
അതേസമയം, നാളെ ബീഹാറിലെ സസറാമില്‍ ആരംഭിക്കുന്ന വോട്ട് അധികാര്‍ യാത്ര, 30 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഈ മാസം 30ന് ആരയില്‍ സമാപിക്കും.സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ ഇന്ത്യാസഖ്യം മെഗാ വോട്ടര്‍ അധികാര്‍ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ , തേജസ്വി യാദവ് എന്നിവര്‍ക്കൊപ്പം ഇന്ത്യ മുന്നണിയിലെ നേതാക്കളും യാത്രയില്‍ രാഹുലിനൊപ്പം അണിനിരക്കും. 15 ദിവസം നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭ യാത്രയാണ് ഇത്.






