തിരുവനന്തപുരം: എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു.
ഇയാൾക്ക് ലഹരിവിറ്റത് നൈജീരിയൻ സ്വദേശിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്.






