സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയ വിഷയത്തില്‍ അവകാശവാദം ഉന്നയിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി. വിഷയത്തില്‍ കാന്തപുരം മാപ്പ് പറയണമെന്ന് മഹ്ദി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരംഗവും ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ല.
തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാലും പരിരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം അവസാനിപ്പിക്കണമെന്നും തലാലിന്റെ സഹോദരന് പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം പറഞ്ഞതിനെതിരെയും നേരത്തെ മഹ്ദി രംഗത്തെത്തിയിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് അന്നും മഹ്ദി പറഞ്ഞത്.




