സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലു മായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍ ജോയ്” മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവര്‍ത്തകയാണ് സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’

ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങ ളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു മാത്സാ കിനാരാ” ഒരു ഫീച്ചര്‍ സിനിമയാണ്. കുടുംബ പ്രേക്ഷകരെ യടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്ന താണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാവിക സേന സിംഫണി ബാന്‍റില്‍ വയലിന്‍ കലാകാരനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റസ് സ്റ്റീഫന്‍ ചെറുപ്പകാലം മുതല്‍ കലാരംഗത്ത് സജീവമാണ്. അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക്ക് ഫെസ്റ്റുവെല്ലുകളിലടക്കം പല വേദികളിലും അദ്ദേഹം പങ്കെടുത്തി ട്ടുണ്ട്.നിരവധി പരസ്യ ചിത്രങ്ങളും സഹ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

സ്വതന്ത്ര സിനിമട്ടോഗ്രാഫറായി മലയാളം സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ “എൽദോ ഐസ ക്കാ”ണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ബാനർ – ലയൺഹാർട്ട്പ്രൊഡക്ഷൻസ് അഭിനേതാക്കള്‍ – ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ ,ജയരാജ് നായർ.ക്യാമറ: എൽദോ ഐസക്കാ ര്യനിർവാഹക നിർമ്മാതാവ് :ശ്രീ. സദാനന്ദ് ടെംബൂള്കർ ചീഫ് അസിസ്റ്റന്റ് ഡയറക്ടർ: വിശാൽ സുഭാഷ് നണ്ട്ലാജ്കർഅസിസ്റ്റന്റ് ഡയറക്ടർ: മൗഷിൻ ചിറമേൽ സംഗീതം: സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻമ്യൂസിക് അസിസ്റ്റ്- അലൻ തോമസ്ഗാനരചയിതാവ് സമൃദ്ധി പാണ്ഡെ,പശ്ചാത്തല സംഗീതം; ജോർജ് ജോസഫ്,മിക്സ് & മാസ്റ്റർ: ബിജിൻ മാത്യു,സൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ.ഗായകർ – അഭയ് ജോധ്പൂർകർ,ഷരയു ദാത്തെ,സായിറാം അയ്യർ,ശർവാരി ഗോഖ്ലെ ,അനീഷ് മാത്യു ഡി ഐ -കളറിസ്റ്റ്:ഭൂഷൺ ദൽവി.എഡിറ്റർ-സുബോധ് നർക്കർ,വസ്ത്രാലങ്കാരം-ദർശന ചൗധരി കലാസംവിധായകൻ -അനിൽ എം. കേദാർ,വിഷ്വൽ പ്രമോഷൻ -നരേന്ദ്ര സോളങ്കി,വിതരണം – റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് -ഫിബിൻ വർഗീസ് .ഡിജിറ്റൽ മാർക്കറ്റിംഗ്- മീഡിയ വൺസൊല്യൂഷൻ ജയ്മിൻ ഷിഗ്വാൻ,പബ്ലിക് റിലേഷൻ : അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്)

പി.ആർ ഒ – പി ആർ.സുമേരൻ.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.