Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ‘ആശകള്‍ ആയിരം’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാര്‍ക്കില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റിവ് ഡയറക്ടര്‍. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി എന്നിവരാണ്.

ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനര്‍ : ബാദുഷാ.എന്‍.എം, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രന്‍, ജൂഡ് ആന്റണി ജോസഫ്, എഡിറ്റര്‍ : ഷഫീഖ് പി വി, മ്യൂസിക് : സനല്‍ ദേവ്, ആര്‍ട്ട് : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ്.

മലയാളം, തമിഴ് സിനിമാ മേഖലയില്‍ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മ്മാണത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കില്ലര്‍, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍, ജയസൂര്യ നായകനാകുന്ന കത്തനാര്‍, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ആശകള്‍ ആയിരവും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer