കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു പേരെയും പുറത്താക്കിയത്. നടപടിക്ക് പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ബാലകൃഷ്ണന്‍ പരസ്യവിമര്‍ശനം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്.




