Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തി മുങ്ങിയ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തിയ പ്രതിയെ പിടികൂടി. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശിയെയാണ് പിടിയിലായത്. വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് പൊലീസ് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കേസിലാണ് അറസ്റ്റ്.

പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഓ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സജിത്തിനെതിരെ മലപ്പുറം ജില്ലയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ 2010 ൽ രജിസ്റ്റർ ചെയ്ത കേസിലും, കോട്ടയം ജില്ലയിലെ കുമരകം പൊലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിന് വാറണ്ട് നിലവിലുണ്ട്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽഡബ്ല്യുഇ കേസിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer