തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,840 രൂപയുടെ കുറവാണ് ഉണ്ടായത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം, ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയും ഒരു പവന് 1,10,120 രൂപയുമാണ് വില.
കഴിഞ്ഞ ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്നത്തെ വലിയ ഇടിവ്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും ഒരു പവന് 2,400 രൂപയുമാണ് വില.



