സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’-പ്രമോ സോങ് റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമയായ ‘ലോക’യുടെ പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവര്‍ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റില്‍ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങള്‍ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ പറ്റി ഉള്ളത് . ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങള്‍ എന്നിവ ആലപിച്ച് കേള്‍വിക്കാരുടെ പ്രിയങ്കരിയായ നൂറന്‍ സിസ്റ്റര്‍സിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയന്‍ റാപ്പര്‍ ദൈയാഫി ലമാരെ യും ചേര്‍ന്ന് ആണ് പ്രമോ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു .
മുഹ്‌സിന്‍ പരാരി (Mu.Ri) യുടെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് ഒന്നു കൂടെ കരുത്തു നല്‍കുകയാണ് ഈ പ്രമോ സോങ്.

എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അണ്‍പ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജ്യോതി നൂറാന്‍ പിന്നീട് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സുല്‍ത്താന്‍, മിര്‍സിയ, ദംഗല്‍, ടൈഗര്‍ സിന്ദ ഹേ, ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന Reble യും ആദ്യമായി മലയാളത്തിലേക്ക് എത്തിയപ്പോള്‍ ഒരു പുതിയ ഹിറ്റ് സോങ് ആണ് മലയാളികള്‍ക്ക് കിട്ടിയിരിക്കുന്നത് .

‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ വേള്‍ഡിലെ സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കല്ല്യാണി പ്രിയദര്‍ശന്‍ ന് പുറമെ നസ്ലെന്‍,ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം പോസ്റ്റര്‍ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്യാത്ത സിനിമറ്റിക് അനുഭവം ഉറപ്പ് നല്‍കിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറര്‍ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ടീസര്‍ റിലീസിന് പിന്നാലെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . തീയറ്ററില്‍ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

സിനിമയുടെ അണിയറയില്‍ ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ : ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍ , കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.