യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് പരാതി നൽകിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ പരാതി നൽകി.
രാഹുൽ മാങ്കുട്ടത്തിൽ അദ്ദേഹത്തിന്റെ ബന്ധത്തിലുള്ള യുവതിയെ ഗർഭിണിയാക്കുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത വിവരം സാമൂഹിക ദൃശ്യമാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. രാഹുൽ യുവതിയുമായി നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോ രേഖ മാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു. ഗർഭാവസ്ഥയിൽ ഇരുന്ന ഒരു കുഞ്ഞിന് ആ കുഞ്ഞിൻ്റെ ജീവൻ ഈ ഭൂമിയിൽ ജീവിക്കാനാവുക എന്നുള്ള അടിസ്ഥാനപരമായ അവകാശത്തെ തീർത്തും നിഷ്‌കരുണം കൊലപാതകം എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ പ്രേരണ നൽകിയ രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.






