തിരുവനന്തപുരം ഡിവിഷനിൽ മുഴുവൻ സമയ കോറിഡോർ ബ്ലോക്ക് ലഭ്യമല്ലാത്തതിനാൽ, ചില ട്രെയിൻ സർവിസ് സ്റ്റാൻഡുകളിൽ നേരത്തെ നിർദേശിച്ചിരുന്ന മാറ്റങ്ങൾ റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ നിലമ്പൂരിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സർവിസ് റദ്ദാക്കി.
സെപ്റ്റംബർ 10, 12 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്‌സ്പ്രസ്, കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന നമ്പർ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും.






