സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കേസടക്കം അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷേർളി വാസു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു
2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.






