സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓടുന്ന ട്രെയിനിൽ കൗമരക്കാരന്റെ അഭ്യാസപ്രകടനം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഓരോ ദിവസവും തുടങ്ങുന്നത് സമൂഹ മാധ്യമത്തിൽ കൗതുകകരമായ നിരവധി റീലുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. വീഡിയോ ഇട്ട് വൈറലാവുന്നതൊക്കെ നല്ലതാണ്. പക്ഷെ ലൈക്കിനും കമന്റിനും വേണ്ടി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതം കൂടി അപകടപ്പെടുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ഗൗരവമാകുന്നത്. ചില ആളുകൾ സ്വന്തം സുരക്ഷയേക്കാൾ റീലുകൾക്ക് പ്രാധാന്യം നൽകുകയാണ് എന്നതാണ് സത്യം. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മുംബയിൽ നിന്നും പുറത്തു വരുന്നത്.

ഓടുന്ന ട്രെയിനിൽ നിന്ന് തൂങ്ങി പ്ലാറ്റ്‌ഫോമിലൂടെ കാലുരസിക്കൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന കൗമരക്കാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊരു കുട്ടി ഈ പയ്യനൊപ്പം നിൽക്കുന്നതും വീഡിയോയിൽ കാണാം. രാഹുൽ കുമാർ യാദവ് എന്ന കൗമരക്കാരനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ ട്രെയിനിൽ യാത്ര ചെയ്തതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ ഏത് സറ്റേഷനിൽ നിന്നാണ് പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരം പ്രവൃത്തികൾ പലരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാക്കിയിട്ടുണ്ട്. കാൽ വഴുതിപ്പോയിരുന്നെങ്കിൽ അത് വലിയൊരു അപകടത്തിലേക്ക് അത് കൊണ്ടെത്തിച്ചേനെ. ദൃശ്യങ്ങളിലുടനീളം ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന പയ്യൻ ഒരു ഘട്ടത്തിൽ ഒരു സ്ത്രീയുടെ ഫോൺ തട്ടിയെടുക്കാൻ പോലും ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.